Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishek Sharma

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ അ​ടി​ച്ചെ​ടു​ത്തു; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

ധ​രം​ശാ​ല: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ല്‍ ഇ​ന്ത്യ​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ര്‍​ത്തി​യ 118 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 15.5 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ മ​റി​ക​ട​ന്നു. ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടേ​ത് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്‌​മാ​ൻ ഗി​ല്ലും പ്രോ​ട്ടീ​സ് ബൗ​ള​ർ​മാ​രെ ത​ക​ർ​ത്ത​ടി​ച്ചു. അ​ഞ്ചോ​വ​റി​ൽ 60 റ​ൺ​സി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​ഭി​ഷേ​കി​നെ ഇ​ന്ത്യ​ക്ക് ന​ഷ്‌​ട​മാ​യി. 18 പ​ന്തി​ൽ 35 റ​ൺ​സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. മൂ​ന്ന് വീ​തം ഫോ​റും സി​ക്‌​സ​റു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഗി​ല്ലും തി​ല​ക് വ​ർ​മ​യും ചേ​ർ​ന്നാ​ണ് സ്കോ​റു​യ​ർ​ത്തി​യ​ത്. കൂ​റ്റ​ന​ടി​ക​ൾ​ക്ക് മു​തി​രാ​തെ ഇ​രു​വ​രും ബാ​റ്റേ​ന്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ റ​ൺ​റേ​റ്റ് കു​റ​ഞ്ഞു. സ്കോ​ർ 92 ൽ ​നി​ൽ​ക്കേ ഗി​ൽ പു​റ​ത്താ​യി. 28 പ​ന്തി​ൽ നി​ന്ന് 28 റ​ൺ​സാ​ണ് ഗി​ല്ലി​ന്‍റെ സ​മ്പാ​ദ്യം.

പി​ന്നാ​ലെ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 12 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. പി​ന്നീ​ട് തി​ല​ക് വ​ർ​മ​യും(25) ശി​വം ദു​ബെ​യും(10) ചേ​ർ​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക്യാ​പ്റ്റ​ന്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്രം (61) അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്ദീ​പ് സിം​ഗ്, ഹ​ർ​ഷി​ത് റാ​ണ, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1 മു​ന്നി​ലെ​ത്തി.

 

 

 

Latest News

Up